Home

Entertainments Movies

ഒടിയൻ 28 കോടിയിൽ ഒതുങ്ങിയോ? അപ്പോൾ 100 കോടി!

മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഒടിയൻ. റിലീസിനു മുന്നേ ചിത്രം 100 കോടി സ്വന്തമാക്കിയെന്ന് സംവിധായകൻ അവകാശവാദം നടത്തിയിരുന്നു. മോഹൻലാലിന്റെ ഒടിയവതാരത്തിനു 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കേരളത്തിലെ ടോട്ടൽ കളക്ഷൻ 28 കോടിയാണെന്ന തരത്തിലുള്ള വാർത്തകൾ വരുന്നു. ഇതിനുമുമ്പ് കായംകുളം കൊച്ചുണ്ണി 100 കോടി നേടിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ആരവമായിരുന്നു. കേരള ബോക്സ് ഓഫീസ് അപ്ഡേറ്റ്സ് എന്ന ഫേസ്ബുക്ക് പേജിലാണ് ഒടിയന്റെ ഫൈനൽ കളക്ഷൻ 28 […]

Entertainments Movies New Releases

യാത്രയിലെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി തെലുങ്ക് സിനിമാലോകം!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. ഒരുപക്ഷേ, വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് […]

Entertainments Movies

ലോകറെക്കോർഡിന് ഒരുങ്ങി പേരന്‍പ് ! IMDB റേറ്റിങ് 9. 8/10 !! ഇന്ത്യൻ സിനിമയുടെ അഭിമാനം

ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ വിഭാഗം ആയ ഐ എം ഡി ബിയുടെ പുതിയ ലിസ്റ്റ് ഏതൊരു മലയാളി, തമിഴ് സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐ എം ഡി ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റാമിന്റെ പേരന്‍പ്.ഒരു ക്ലാസ് സിനിമയ്ക്ക് ഇത്രയും വരവേല്‍പ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്.9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് […]

Entertainments Gossips Movies

പേരൻപിനു ശേഷം മമ്മൂട്ടി-റാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാലോകം സ്‌ക്രീനില്‍ കാണും. പേരന്‍പ് എന്ന തമിഴ് ചിത്രത്തെ മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും വരവേല്‍ക്കുന്നതിങ്ങനെയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താരം തമിഴിലെത്തുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നതും അതിനായി കാത്തിരിക്കുന്നതും മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരത്തിന്റെ മികച്ച പ്രകടനം കൊതിച്ചുകൊണ്ടാണ്. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുമെല്ലാം. ഫെബ്രുവരി ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് […]

Entertainments Movies

മധുരരാജയിലെ ഐറ്റം സോംഗിനായി സണ്ണി ലിയോൺ കൊച്ചിയിൽ

മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയിരിക്കുന്നത്. ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന. ഇന്ന് മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്. വിമാനത്തിൽ […]

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: