ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കടുത്ത സമ്മർദവും ഫലം കണ്ടു; പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ അറിയിച്ചു. പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇക്കാര്യം അറിയിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭയന്നിട്ടല്ല, സമാധാന, സൗഹൃദ നടപടികളുടെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നത്– ഇമ്രാൻ പറഞ്ഞു. പ്രശ്നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ലഭ്യമായില്ല. […]
Month: February 2019
പ്രളയത്തിൽ കേരളത്തിന്റെ ഹീറോ ആയ സിദ്ധാർത്ഥ്; ജമ്മുവിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു!
ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. സ്ക്വാർഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ് (31) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലെ സ്ക്വാർഡൻ ലീഡറായിരുന്നു. വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിരുന്നു. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. സംഭവത്തില്‍ സൈനികതലത്തിലുളള അന്വേഷണത്തിന് ഉത്തരവിട്ടു. ബുധ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2010 ലാണ് […]
എന്താണ് പേര്: വിങ് കമാൻഡർ അഭിനന്ദൻ! ശത്രുവലയത്തിൽ ചങ്കുറപ്പോടെ ഇന്ത്യൻ സിംഹം…
ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം, അഭിനന്ദൻ വർധമാൻ. പാക്കിസ്ഥാനിൽ നിന്നു പുറത്തു വരുന്ന വിവിധ വീഡിയോ ദൃശ്യങ്ങളിൽ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവും. ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയാൻ അവന്തിപ്പുര വ്യോമതാവളത്തിൽ നിന്ന് അഭിനന്ദനുൾപ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ൽ പാഞ്ഞു. ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് […]
മികച്ച നടൻ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ, ജോജു ജോർജ് മികച്ച സ്വഭാവ നടൻ
കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യക്കും സൗബിന് ഷാഹിറിനും. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കി. ഈടയിലൂടെ നിമിഷ സജയന് മികച്ച നടിയുമായി. സ്വഭാവ നടനുള്ള പുരസ്കാരം ജോസഫിലെ അനുപമ പ്രകടനത്തിലൂടെ ജോജു നേടി. സ്വഭാവ നടി സാവിത്രി ശ്രീധരനാണ്. മികച്ച സംവിധായകന് ശ്യാമപ്രസാദ്, മികച്ച തിരക്കഥ സക്കറിയ, പശ്ചാത്തല സംഗീതം ബിജിബാല്‍, പിന്നണി ഗായകന് വിജയ് യേശുദാസ്. സംസ്ഥാന […]
മമ്മൂക്ക – ഹനീഫ് ഒന്നിക്കുന്ന അമീറിന്റെ ഷൂട്ടിങ്ങ് വൈകിയേക്കും!
മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമീർ. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂർണമായി ചിത്രീകരിക്കുക.അമീര്‍ ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നത്. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. […]
തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം!
പുല്‍വാമയ്ക്ക് മറുപടിയായി പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നശാണ് റിപ്പോർട്ട്. ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, പാക്കിസ്ഥാൻ സൂക്ഷിക്കാനും വ്യോമസേന മുന്നറിയിപ്പ് നല്കി. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്നാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട്. താവളങ്ങള്‍ […]
കുട്ടികൾക്ക് ഇന്റർനെറ്റിൽ സൈബർ സുരക്ഷാ! ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…
സ്കൂൾ വിദ്യാർഥികൾക്കു സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുന്ന സൈബർ സേഫ്റ്റി പ്രോട്ടോക്കോൾ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) പ്രസിദ്ധീകരിച്ചു. സ്ഥാപന മേധാവികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകം മാർഗനിർദേശങ്ങളുണ്ട്. സ്കൂളുകൾ വർഷത്തിൽ രണ്ടുതവണയെങ്കിലും സൈബർ സേഫ്റ്റി ഓഡിറ്റ് നടത്തണം. സുരക്ഷിതമായ പാസ്വേഡ്, സേഫ് സേർച്ചിങ് മാർഗങ്ങൾ, തടസ്സം കൂടാതെ ഇന്റർനെറ്റ് സൗകര്യം അധ്യാപകർക്കും വിദ്യാർഥികൾക്കും ലഭ്യമാക്കൽ, അധ്യാപകരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾ സ്കൂൾ ഇന്റർനെറ്റ് ഉപയോഗിക്കൽ എന്നിവ പ്രധാനാധ്യാപകന്റെ ചുമതലയാണ്. അധ്യാപകർ […]
കണ്ണൂർ സർവകലാശാലയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകലാശാലയുടെ കീഴിലുളള വിവിധ പഠന വകുപ്പുകളിലും സെന്ററുകളിലും വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. അസിസ്റ്റന്റ് പ്രൊഫസർ, കോഴ്സ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലായി ആകെ 135 ഒഴിവുകളാണുളളത്. മാർച്ച് 11 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അസിസ്റ്റന്റ് പ്രൊഫസർമാരുടെ 125 ഒഴിവുകളാണുളളത്. കോഴ്സ് ഡയറക്ടർ/അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ 10 ഒഴിവുണ്ട്. യുജിസി/എഐസിടിഇ/എൻസിടിഇ പട്ടപ്രകാരമുളള യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. 40 വയസ് കവിയരുത്. അസിസ്റ്റന്റ് പ്രൊഫസർമാരുടെ ശമ്പളം 25,000 രൂപയാണ്. അപേക്ഷാ ഫീസ് 220 രൂപയാണ്. […]
ഓസ്കര് പുരസ്കാര വേദിയില്‍ ടൊവിനോ!
ഓസ്കര് പുരസ്കാര വേദിയില്‍ ടൊവിനോ. ആദ്യം കണ്ടവർ ഒന്ന് അമ്പരന്നു. ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവിനോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരത്തിന് ഏതെങ്കിലും പ്രത്യേക ക്ഷണം ലഭിച്ച് അവിടെ എത്തിയതാണോ എന്നായിരുന്നു ഏവരുടെയും സംശയം. സംഭവം സിനിമാ പോസ്റ്റർ ആണ്. സലിം അഹമ്മദിന്റെ ആന്‍ഡ് ദ് ഓസ്കർ ഗോസ് ടു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ആയിരുന്നു സംഗതി. ഓസ്കര് പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ പോസ്റ്റർ ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുകയായിരുന്നു.2019ലെ […]
നീരജ് മാധവ് കേന്ദ്ര കഥാപാത്രമായ ‘ക’ യുടെ ചിത്രീകരണം ആരംഭിച്ചു!
നവാഗതനായ രജീഷ്ലാൽ വംശ സംവിധാനം ചെയ്ത് നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന സിനിമ ഇന്ന് ചിത്രീകരണം ആരംഭിച്ചു. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത് എസ് പിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം അപർണയാണ് നായികയാകുന്നത്. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് […]