Blog

Latest News

തൃശൂരിൽ പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

ചിയാരത്ത് പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി കൈകാര്യം […]

Latest News

ഇന്ത്യന്‍ മണ്ണില്‍ അഭിനന്ദൻ തിരിച്ചെത്തി; അഭിമാനത്തോടെ സ്വീകരിച്ച് ഇന്ത്യൻ ജനത

ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരും മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.

Jobs

ബിരുദധാരികൾക്ക് അവസരം

53 എൻജിനീയറിങ് അസിസ്റ്റന്റ് നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന് കീഴിലുള്ള ന്യൂഡൽഹിയിലെ രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രൂപ്പ് സി നോൺ എക്സിക്യൂട്ടീവ് (വർക്കർ) വിഭാഗങ്ങളിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ) (W-3) ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 53 ഒഴിവുകളുണ്ട്. ഫെബ്രുവരി 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 14. പരസ്യനമ്പർ: 01(RFCL)/2019 യോഗ്യത: ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ. […]

Entertainments Teaser/Trailer

ഹിപ്ഹോപ്പ് തമിഴന്റെ നട്പേ തുണ; കിടിലൻ ട്രെയിലർ കാണാം

മീസയാ മുറുക്ക് എന്ന ചിത്രത്തിനു ശേഷം ഹിപ്ഹോപ്പ് തമിഴ നായകനാകുന്ന നട്പേ തുണ ട്രെയിലർ റിലീസ് ചെയ്തു. സുന്ദർ സി. നിർമിക്കുന്ന ചിത്രം ഡി. പാർഥിപൻ സംവിധാനം ചെയ്യുന്നു. രക്ഷാധികാരി ബൈജുവിലൂടെ ശ്രദ്ധേയയായ അനഘയാണ് സിനിമയിൽ നായിക. നന്ദിനി ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. സിനിമയുടെ സംഗീതം ഹിപ്ഹോപ്പ് തമിഴ.

Latest News

ഒസാമ ബിന്‍ ലാദന്റെ മകനെ പറ്റി വിവരം നൽകുന്നവർക്ക് 7 കോടി രൂപ പാരിതോഷികം!

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്കു വിലയിട്ട് അമേരിക്ക. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,080,0000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദില്‍ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്.ലാദന്‍ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു. ലാദന്റെ മറ്റൊരു മകന്‍ […]

Latest News

അഭിനന്ദനെ നാളെ മോചിപ്പിക്കും! ഇന്ത്യൻ നയതന്ത്ര വിജയം

ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കടുത്ത സമ്മർദവും ഫലം കണ്ടു; പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ അറിയിച്ചു. പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇക്കാര്യം അറിയിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭയന്നിട്ടല്ല, സമാധാന, സൗഹൃദ നടപടികളുടെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നത്– ഇമ്രാൻ‌ പറഞ്ഞു. പ്രശ്നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ലഭ്യമായി‍ല്ല. […]

Latest News

പ്രളയത്തിൽ കേരളത്തിന്റെ ഹീറോ ആയ സിദ്ധാർത്ഥ്; ജമ്മുവിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു!

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. സ്ക്വാർഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ്‌ (31) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലെ സ്ക്വാർഡൻ ലീഡറായിരുന്നു. വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിരുന്നു. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. സംഭവത്തില്‍ സൈനികതലത്തിലുളള അന്വേഷണത്തിന് ഉത്തരവിട്ടു. ബുധ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2010 ലാണ് […]

Latest News

എന്താണ് പേര്: വിങ് കമാൻഡർ അഭിനന്ദൻ! ശത്രുവലയത്തിൽ ചങ്കുറപ്പോടെ ഇന്ത്യൻ സിംഹം…

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം, അഭിനന്ദൻ വർധമാൻ. പാക്കിസ്ഥാനിൽ നിന്നു പുറത്തു വരുന്ന വിവിധ വീഡിയോ ദൃശ്യങ്ങളിൽ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവും. ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയാൻ അവന്തിപ്പുര വ്യോമതാവളത്തിൽ നിന്ന് അഭിനന്ദനുൾപ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ൽ പാഞ്ഞു. ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് […]

Entertainments Latest News

മികച്ച നടൻ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ, ജോജു ജോർജ് മികച്ച സ്വഭാവ നടൻ

കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കി. ഈടയിലൂടെ നിമിഷ സജയന്‍ മികച്ച നടിയുമായി. സ്വഭാവ നടനുള്ള പുരസ്കാരം ജോസഫിലെ അനുപമ പ്രകടനത്തിലൂടെ ജോജു നേടി. സ്വഭാവ നടി സാവിത്രി ശ്രീധരനാണ്. മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്, മികച്ച തിരക്കഥ സക്കറിയ, പശ്ചാത്തല സംഗീതം ബിജിബാല്‍, പിന്നണി ഗായകന്‍ വിജയ് യേശുദാസ്. സംസ്ഥാന […]

Entertainments Movies

മമ്മൂക്ക – ഹനീഫ് ഒന്നിക്കുന്ന അമീറിന്റെ ഷൂട്ടിങ്ങ് വൈകിയേക്കും!

മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമീർ. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂർണമായി ചിത്രീകരിക്കുക.അമീര്‍ ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നത്. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. […]