Entertainments Teaser/Trailer

ഹിപ്ഹോപ്പ് തമിഴന്റെ നട്പേ തുണ; കിടിലൻ ട്രെയിലർ കാണാം

മീസയാ മുറുക്ക് എന്ന ചിത്രത്തിനു ശേഷം ഹിപ്ഹോപ്പ് തമിഴ നായകനാകുന്ന നട്പേ തുണ ട്രെയിലർ റിലീസ് ചെയ്തു. സുന്ദർ സി. നിർമിക്കുന്ന ചിത്രം ഡി. പാർഥിപൻ സംവിധാനം ചെയ്യുന്നു. രക്ഷാധികാരി ബൈജുവിലൂടെ ശ്രദ്ധേയയായ അനഘയാണ് സിനിമയിൽ നായിക. നന്ദിനി ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നു. സിനിമയുടെ സംഗീതം ഹിപ്ഹോപ്പ് തമിഴ.

Entertainments Latest News

മികച്ച നടൻ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ, ജോജു ജോർജ് മികച്ച സ്വഭാവ നടൻ

കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കി. ഈടയിലൂടെ നിമിഷ സജയന്‍ മികച്ച നടിയുമായി. സ്വഭാവ നടനുള്ള പുരസ്കാരം ജോസഫിലെ അനുപമ പ്രകടനത്തിലൂടെ ജോജു നേടി. സ്വഭാവ നടി സാവിത്രി ശ്രീധരനാണ്. മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്, മികച്ച തിരക്കഥ സക്കറിയ, പശ്ചാത്തല സംഗീതം ബിജിബാല്‍, പിന്നണി ഗായകന്‍ വിജയ് യേശുദാസ്. സംസ്ഥാന […]

Entertainments Movies

മമ്മൂക്ക – ഹനീഫ് ഒന്നിക്കുന്ന അമീറിന്റെ ഷൂട്ടിങ്ങ് വൈകിയേക്കും!

മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമീർ. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂർണമായി ചിത്രീകരിക്കുക.അമീര്‍ ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നത്. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. […]

Entertainments Movies New Releases

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ടൊവിനോ!

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ടൊവിനോ. ആദ്യം കണ്ടവർ ഒന്ന് അമ്പരന്നു. ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവിനോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരത്തിന് ഏതെങ്കിലും പ്രത്യേക ക്ഷണം ലഭിച്ച് അവിടെ എത്തിയതാണോ എന്നായിരുന്നു ഏവരുടെയും സംശയം. സംഭവം സിനിമാ പോസ്റ്റർ ആണ്. സലിം അഹമ്മദിന്റെ ആന്‍ഡ് ദ് ഓസ്കർ ഗോസ് ടു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ആയിരുന്നു സംഗതി. ഓസ്‌കര്‍ പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ പോസ്റ്റർ ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുകയായിരുന്നു.2019ലെ […]

Entertainments Movies New Releases

നീരജ് മാധവ് കേന്ദ്ര കഥാപാത്രമായ ‘ക’ യുടെ ചിത്രീകരണം ആരംഭിച്ചു!

നവാഗതനായ രജീഷ്‌ലാൽ വംശ സംവിധാനം ചെയ്ത്‌ നീരജ്‌ മാധവ്‌ നായകനാകുന്ന ‘ക’ എന്ന സിനിമ ഇന്ന് ചിത്രീകരണം ആരംഭിച്ചു. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്‌ എസ്‌ പിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം അപർണയാണ് നായികയാകുന്നത്‌. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് […]

Entertainments Gossips

മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് ദുൽഖർ എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാനാണ് മമ്മൂക്ക ആഗ്രഹിക്കുന്നത്!

എല്ലാവരുടെയും കുഞ്ഞിക്ക അല്ലെങ്കിൽ ഡിക്യൂ ‘സെക്കന്റ് ഷോ’ എന്ന ചെറിയ ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് അരങ്ങേറിയത്. സെക്കന്റ് ഷോ ഒരു വിജയമായി മാറിയപ്പോള്‍ ദുല്‍ക്കറിനെത്തേടി നിര്‍മ്മാതാക്കളും സംവിധായകരുമെത്തി. പതിയെപ്പതിയെ ദുല്‍ക്കര്‍ യുവസൂപ്പര്‍താരമായി മാറി. എന്നാല്‍ മകന്റെ ഈ വിജയത്തിന് പിന്നില്‍ പിതാവായ മമ്മൂട്ടിയുടെ ഒരു സഹായവും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. തന്റെ സഹായമില്ലാതെ മകന്‍ മലയാളസിനിമയില്‍ വളരട്ടെ എന്ന നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. ദുൽഖറിന്റെ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഇതുവരെ പ്രൊമോഷൻ പോലും ചെയ്തിട്ടില്ല. മമ്മൂട്ടിയേക്കാള്‍ വലിയ […]

Entertainments Movies New Releases

ഫഹദ് – സായ്പല്ലവി ചിത്രം ‘അതിരൻ’ ഒരു മാസ്സ് റൊമാന്റിക് ത്രില്ലർ!

ഫഹദ് ഫാസിലിന്റെ നായികയായി സായ്പല്ലവി എത്തുന്ന അതിരന്‍ എന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദുല്‍ഖര്‍ ചിത്രം കലിക്കു ശേഷം രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഊട്ടി ആയിരുന്നു പ്രധാന ലൊക്കേഷന്‍.റൊമാന്റിക് ത്രില്ലറാണ് ‘അതിരന്‍’ എന്ന് പറയുന്നു തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്. ‘ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ് സിനിമയുടേത്. ഊട്ടിയിലായിരുന്നു പ്രധാന ചിത്രീകരണം. ഫഹദിന്റെ […]

Entertainments

ട്രക്കിനടിയിലെ മരണമാസ്സ് രംഗം! കെജിഎഫിന്റെ മേക്കിംഗ് വീഡിയോ…

കന്നഡയില്‍ നിന്നുള്ള ആദ്യ ആഗോള ഹിറ്റ് എന്ന പദവി സ്വന്തമാക്കിയ കെജിഎഫ് 1ന്റെ മേക്കിംഗ് രംഗങ്ങള്‍ പുറത്തുവന്നിരിക്കുയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ച് ഒരുങ്ങിയ ചിത്രം വന്‍ മുതല്‍ മുടക്കിലാണ് എത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം മികച്ച പ്രകടനം നടത്തി. മേക്കിംഗ് വിഡിയോ കാണാം. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കമാണ് കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകനായത്. ശ്രീനിധി ഷെട്ടി […]

Entertainments Review

വക്കീൽ വിക്കനാണേലും മാസ്സാണ്! ഒരു പക്കാ ഫാമിലി എന്റർടെയ്നർ…

മലയാളി സിനിമാപ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരുപാട് ത്രില്ലർ സിനിമകളുടെ അണിയറയിൽ രചയിതാവായും സംവിധായകനായും തന്റെ കഴിവ് പ്രദർശിപ്പിച്ച വ്യക്തിയാണ് ബി ഉണ്ണികൃഷ്ണൻ. ‘വില്ലൻ’ എന്ന മോഹൻലാൽ ചിത്രത്തിനുശേഷം ബി ഉണ്ണികൃഷ്ണന്റേതായി പുറത്തുവന്ന കോമഡി-ത്രില്ലർ ചിത്രമാണ് ‘കോടതിസമക്ഷം ബാലൻ വക്കീൽ’. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. കോമഡി മൂഡിൽ തുടങ്ങുന്ന ചിത്രം, രണ്ടാം പകുതിയോടടുക്കുന്നതോടുകൂടി സസ്പെൻസ് ത്രില്ലർ സ്വഭാവം കൈവരിക്കുന്നുണ്ടെന്കിലും, ഉടനീളം ചിരിപ്പിക്കുന്ന പല മുഹൂർത്തങ്ങളും സിനിമയിലുണ്ട്. ബാലൻ വക്കീലിന്റെ സുഹൃത്തായി എത്തുന്ന അജു […]

Entertainments

ജഗതി ശ്രീകുമാറിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് മകൾ പാർവതി!

ജഗതി ശ്രീകുമാറിന്റെ പേരിൽ തുടങ്ങിയിരിക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കി മകൾ പാർവതി. ജഗതിക്ക് നിലവിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജ അക്കൗണ്ട് ആണെന്നും പാർവതി വ്യക്തമാക്കി. ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രമിക്കണമെന്നും പാർവതി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എല്ലാവർക്കും നമസ്കാരം. പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും […]