Entertainments Movies New Releases

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ടൊവിനോ!

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ടൊവിനോ. ആദ്യം കണ്ടവർ ഒന്ന് അമ്പരന്നു. ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവിനോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരത്തിന് ഏതെങ്കിലും പ്രത്യേക ക്ഷണം ലഭിച്ച് അവിടെ എത്തിയതാണോ എന്നായിരുന്നു ഏവരുടെയും സംശയം. സംഭവം സിനിമാ പോസ്റ്റർ ആണ്. സലിം അഹമ്മദിന്റെ ആന്‍ഡ് ദ് ഓസ്കർ ഗോസ് ടു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ആയിരുന്നു സംഗതി. ഓസ്‌കര്‍ പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ പോസ്റ്റർ ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുകയായിരുന്നു.2019ലെ […]

Entertainments Movies New Releases

നീരജ് മാധവ് കേന്ദ്ര കഥാപാത്രമായ ‘ക’ യുടെ ചിത്രീകരണം ആരംഭിച്ചു!

നവാഗതനായ രജീഷ്‌ലാൽ വംശ സംവിധാനം ചെയ്ത്‌ നീരജ്‌ മാധവ്‌ നായകനാകുന്ന ‘ക’ എന്ന സിനിമ ഇന്ന് ചിത്രീകരണം ആരംഭിച്ചു. പിക്സീറോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്‌ എസ്‌ പിള്ള നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖം അപർണയാണ് നായികയാകുന്നത്‌. ബിജു സോപാനം, വിഷ്ണു ഗോവിന്ദന്‍, സാബു അബ്ദുൾ സമദ്, ജിതിൻ പാറമേൽ, രാജീവ് രാജൻ, ബിനോയ് നമ്പാല, കണ്ണൻ നായർ, ഇന്ദ്രൻസ്, ശ്രീജിത്ത് എസ്. പിള്ള, ശ്രീജ, കണ്ണൂർ ശ്രീലത എന്നിവർക്കൊപ്പം അൻപതോളം പുതുമങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. ആർ. ആർ. വിഷ്ണുവാണ് […]

Entertainments Movies New Releases

ഫഹദ് – സായ്പല്ലവി ചിത്രം ‘അതിരൻ’ ഒരു മാസ്സ് റൊമാന്റിക് ത്രില്ലർ!

ഫഹദ് ഫാസിലിന്റെ നായികയായി സായ്പല്ലവി എത്തുന്ന അതിരന്‍ എന്ന ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദുല്‍ഖര്‍ ചിത്രം കലിക്കു ശേഷം രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് സായ് പല്ലവി മലയാളത്തിലേക്ക് എത്തുന്നത്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഊട്ടി ആയിരുന്നു പ്രധാന ലൊക്കേഷന്‍.റൊമാന്റിക് ത്രില്ലറാണ് ‘അതിരന്‍’ എന്ന് പറയുന്നു തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്. ‘ഒരു മാനസിക രോഗാശുപത്രിയും അതിന്റെ ചുറ്റുവട്ടവുമൊക്കെ പശ്ചാത്തലമാക്കി വികസിക്കുന്ന കഥയാണ് സിനിമയുടേത്. ഊട്ടിയിലായിരുന്നു പ്രധാന ചിത്രീകരണം. ഫഹദിന്റെ […]

Entertainments Movies New Releases

യാത്രയിലെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി തെലുങ്ക് സിനിമാലോകം!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. ഒരുപക്ഷേ, വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് […]

Entertainments New Releases Review

വൈഎസ്ആറായി തിളങ്ങി മമ്മൂക്ക! യാത്ര മൂവി റിവ്യൂ

മലയാളികളുടെ അഭിമാനതാരമായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയുടെ ‘പേരൻപ്’ നിരൂപകപ്രശംസയോടെ, നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരവേ, അദ്ദേഹത്തിന്റെ മറ്റൊരു അന്യഭാഷാചിത്രം കൂടി ഒരാഴ്ചക്കിടയിൽ റിലീസ് ചെയ്തിരിക്കുകയാണ്, ‘യാത്ര’! ദിനംപ്രതിയെന്നോണം ജീവിതം വെല്ലുവിളിയാവുന്ന ഒരു സാധാരണക്കാരനായ അച്ഛന്റെ കഥയാണ് ‘പേരൻപ്’ പറഞ്ഞതെങ്കിൽ, ‘യാത്ര’ പറയുന്നത് വെല്ലുവിളികളെ അതിജീവിക്കാൻ ആയിരങ്ങളെ പഠിപ്പിക്കുന്ന നേതാവിന്റെ കഥയാണ്.ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും സമുന്നതനായ നേതാവായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം അഭ്രപാളിയിൽ തെളിയുകയാണ് ‘യാത്ര’യിലൂടെ. മഹി. വി.രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ […]

Entertainments Movies New Releases

ജയറാം നായകനാകുന്ന ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന്…

ജയറാം നായകനാകുന്ന പുതിയ ചിത്രം ലോനപ്പന്റെ മാമോദിസ ഫെബ്രുവരി ഒന്നിന് പുറത്തിറങ്ങും. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നായികയാകുന്നത് അന്ന രേഷ്മ രാജന്‍ ആണ്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കേറ്റാണ് ലഭിച്ചിട്ടുള്ളത് അങ്കമാലി,മഞ്ഞപ്ര പ്രദേശങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിംഗ്. ശാന്തികൃഷ്ണ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇന്നസെന്റ്, ഇവ പവിത്രന്‍, നിഷാ സാരംഗ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പെന്‍ ആന്‍ഡ് പേപ്പറിന്റെ ബാനറില്‍ ബിനോയ് മാത്യു […]

Entertainments Gossips Movies New Releases

ദളപതി 63യില്‍ നയന്‍താരക്കൊപ്പം കീര്‍ത്തി സുരേഷും

വിജയ് നായകനാകുന്ന ആറ്റ്‌ലി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നു മുതല്‍ ആരംഭിക്കുകയാണ്. ദളപതി 63 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. നയന്‍താരയാണ് നായിക. എന്നാല്‍ മറ്റൊരു നായിക കൂടി ചിത്രത്തിലുണ്ടെന്നും ഇത് കീര്‍ത്തി സുരേഷ് ആണെന്നുമാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ വിജയിനൊപ്പമുള്ള കീര്‍ത്തിയുടെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്. നേരത്തേ ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളിലാണ് കീര്‍ത്തി വിജയിനൊപ്പമെത്തിയത്. മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിലും […]

Entertainments Movies New Releases

പേരൻപിന് മമ്മൂക്ക ആരാധകർ തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുന്നത് അർധരാത്രിയിൽ

ചലച്ചിത്ര മേളകളിൽ നിറകൈയടികളോടെ ആരാധകർ സ്വീകരിച്ച മമ്മൂട്ടി ചിത്രം പേരൻപ് പ്രേക്ഷകരിലേക്ക്. ഫെബ്രുവരി ഒന്നിന് വേൾഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന് തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുകയാണ് മമ്മൂക്ക ആരാധകർ. ടീ ഒപിയു(ഓൺലൈൻ പ്രൊമോഷൻ യൂണിറ്റ്)വിൻ്റെ നേതൃത്വത്തിലാണ് ഫാൻസ് ഷോ ഒരുക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ഫെബ്രുവരി ഒന്നിന് അർധരാത്രി 12 മണിക്കാണ് ആദ്യ ഷോ നടത്തി ചരിത്രം കുറിക്കുന്നത്. മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ വേണ്ടിയുള്ള പ്രസ്തുത പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം തമിഴകത്തിന്റെ മക്കൾ സെൽവൻ […]

Entertainments Movies New Releases

സോഷ്യൽ മീഡിയ കീഴടക്കാൻ മമ്മൂക്കയുടെ മധുരരാജ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ മധുര രാജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി എത്തുന്ന സിനിമ ഒരു ആഘോഷ ചിത്രമായിട്ടാണ് ഒരുക്കുന്നത്. പ്രഖ്യാപന വേളമുതല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമയ്ക്കു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. തിയ്യേറ്ററുകളുടെ ചാര്‍ട്ടിംഗ് മധുര രാജയ്ക്കായി ആരംഭിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണയും വമ്പന്‍ […]

Entertainments Movies New Releases

ഇനി മധുര വാഴും രാജയുടെ നാളുകൾ…! ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മധുര രാജ ഏപ്രിലില്‍ വിഷു റിലീസായി തിയറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ നാളെ 6.30ന് മമ്മൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടും. വൻ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മധുരയിലെ പ്രമാണിയും ഗുണ്ടയുമായ രാജ ഇത്തവണ എത്തുമ്പോൾ രാഷ്ട്രീയക്കാരന്‍ കൂടിയാണെന്നാണ് സൂചന.പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിനായി സംഘടനമൊരുക്കുന്നത്. ചിത്രത്തിന്റെ ഹൈലൈറ്റായ ഒരു സംഘടന രംഗം 20 ദിവസത്തിലേറേ സമയമെടുത്താണ് ചിത്രീകരിക്കുക. അനുശ്രീ, ഷംന കാസിം, മഹിമ നമ്ബ്യാര്‍ […]