Latest News

തൃശൂരിൽ പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി

ചിയാരത്ത് പെൺകുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ (32) കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി കൈകാര്യം […]

Latest News

ഇന്ത്യന്‍ മണ്ണില്‍ അഭിനന്ദൻ തിരിച്ചെത്തി; അഭിമാനത്തോടെ സ്വീകരിച്ച് ഇന്ത്യൻ ജനത

ഇന്ത്യയുടെ വീരപുത്രന് സ്വന്തം മണ്ണിൽ ഉജ്വല വരവേൽപ്പ്. പാക്ക് യുദ്ധവിമാനം തകർക്കുന്നതിനിടയിൽ പിടിയിലായ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഇന്ത്യൻ‌ മണ്ണിൽ‌ തിരികെയെത്തി. വാഗ–അട്ടാരി അതിർത്തിയിൽ എയർ വൈസ് മാർഷൽമാരായ ആർ.ജി.കെ.കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരും മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു.

Latest News

ഒസാമ ബിന്‍ ലാദന്റെ മകനെ പറ്റി വിവരം നൽകുന്നവർക്ക് 7 കോടി രൂപ പാരിതോഷികം!

ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ തലയ്ക്കു വിലയിട്ട് അമേരിക്ക. അല്‍ക്വയ്ദ നേതാവായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,080,0000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ലാദന്റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദില്‍ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്.ലാദന്‍ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു. ലാദന്റെ മറ്റൊരു മകന്‍ […]

Latest News

അഭിനന്ദനെ നാളെ മോചിപ്പിക്കും! ഇന്ത്യൻ നയതന്ത്ര വിജയം

ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കടുത്ത സമ്മർദവും ഫലം കണ്ടു; പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാനെ നാളെ വിട്ടയയ്ക്കുമെന്നു പാക്കിസ്ഥാൻ അറിയിച്ചു. പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇക്കാര്യം അറിയിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭയന്നിട്ടല്ല, സമാധാന, സൗഹൃദ നടപടികളുടെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നത്– ഇമ്രാൻ‌ പറഞ്ഞു. പ്രശ്നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞദിവസം ശ്രമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ ലഭ്യമായി‍ല്ല. […]

Latest News

പ്രളയത്തിൽ കേരളത്തിന്റെ ഹീറോ ആയ സിദ്ധാർത്ഥ്; ജമ്മുവിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചു!

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഹെലിക്കോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. സ്ക്വാർഡൻ ലീഡർ സിദ്ധാർഥ് വസിഷ്ഠ്‌ (31) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ആർതിയും വ്യോമസേനയിലെ സ്ക്വാർഡൻ ലീഡറായിരുന്നു. വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നിരുന്നു. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. സംഭവത്തില്‍ സൈനികതലത്തിലുളള അന്വേഷണത്തിന് ഉത്തരവിട്ടു. ബുധ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2010 ലാണ് […]

Latest News

എന്താണ് പേര്: വിങ് കമാൻഡർ അഭിനന്ദൻ! ശത്രുവലയത്തിൽ ചങ്കുറപ്പോടെ ഇന്ത്യൻ സിംഹം…

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം, അഭിനന്ദൻ വർധമാൻ. പാക്കിസ്ഥാനിൽ നിന്നു പുറത്തു വരുന്ന വിവിധ വീഡിയോ ദൃശ്യങ്ങളിൽ തെളിയുന്നത് അഭിനന്ദന്റെ പതറാത്ത മുഖവും ശബ്ദവും. ഇന്ത്യയെ വെല്ലുവിളിക്കുക എന്ന ഏക ലക്ഷ്യത്തോടെയാണു പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനങ്ങൾ ഇന്നലെ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയത്. അവയെ തടയാൻ അവന്തിപ്പുര വ്യോമതാവളത്തിൽ നിന്ന് അഭിനന്ദനുൾപ്പെടെയുള്ള വ്യോമസേനാ സംഘം മിഗ് 21ൽ പാഞ്ഞു. ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് […]

Entertainments Latest News

മികച്ച നടൻ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ, ജോജു ജോർജ് മികച്ച സ്വഭാവ നടൻ

കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കി. ഈടയിലൂടെ നിമിഷ സജയന്‍ മികച്ച നടിയുമായി. സ്വഭാവ നടനുള്ള പുരസ്കാരം ജോസഫിലെ അനുപമ പ്രകടനത്തിലൂടെ ജോജു നേടി. സ്വഭാവ നടി സാവിത്രി ശ്രീധരനാണ്. മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്, മികച്ച തിരക്കഥ സക്കറിയ, പശ്ചാത്തല സംഗീതം ബിജിബാല്‍, പിന്നണി ഗായകന്‍ വിജയ് യേശുദാസ്. സംസ്ഥാന […]

Latest News

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം!

പുല്‍വാമയ്ക്ക് മറുപടിയായി പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നശാണ് റിപ്പോർട്ട്. ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, പാക്കിസ്ഥാൻ സൂക്ഷിക്കാനും വ്യോമസേന മുന്നറിയിപ്പ് നല്‍കി. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്നാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട്. താവളങ്ങള്‍ […]

Latest News

ചെണ്ട കൊട്ടി മതിമറന്ന് ആടി തിമിർത്തു വീണ്ടും വൈറലായി മേളപ്രേമക്കാരി പാർവതി! വീഡിയോ കാണാം…

ചെണ്ടമേളത്തിന് ഒത്ത് ആസ്വദിച്ച് ചുവട് വയ്ക്കുന്ന പാര്‍വതി എന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു മേളപ്രേമിയായ പെണ്‍കുട്ടിയുടെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിഞ്ഞിയില്‍ നടന്ന മേളത്തിനിടെയാണ് പെണ്‍കുട്ടിയുടെ മതിമറന്നുള്ള ആഘോഷം. ചെണ്ടക്കോലെടുത്ത് ആദ്യം പെണ്‍കുട്ടി ചെണ്ടയില്‍ കൊട്ടുന്നതോടെയാണ് വീഡിയോയുടെ തുടക്കം. തുടര്‍ന്ന് മേളക്കാരില്‍ ഒരാള്‍ പെണ്‍കുട്ടിയെ തങ്ങള്‍ക്കിടയിലേക്ക് ക്ഷണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ചുറ്റും നിന്ന് മേളക്കാര്‍ ചെണ്ടകൊട്ടുമ്പോള്‍ മതിമറന്ന് തുള്ളുകയാണ് പെണ്‍കുട്ടി. കുട്ടിയുടെ ഒപ്പമുണ്ടായിരുന്നവര്‍ ചുവട് വയ്ക്കുന്നതും […]

Latest News

ഒരു അവസരം തന്നാൽ കേരളത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കാം: അമിത് ഷാ

കേരളത്തിൽ ബിജെപി പ്രവർത്തനം തുടങ്ങിയത് മുതൽ കമ്യൂണിസ്റ്റ് പാർടി അക്രമം അഴിച്ചുവിടുന്നുവെന്നും നൂറു കണക്കിന് പേർ ബലിദാനികളായിയെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. വീണ്ടും മോദി സർക്കാർ അധികാരത്തിലെത്തുമെന്നും കേരളത്തിൽ നിന്നും എംപിമാർ ഉണ്ടാകണമെന്നും അമിത് ഷാ പാലക്കാട് പറഞ്ഞു. മഹാ സഖ്യം രാജ്യത്തിന് നല്ലതല്ല. മഹാസഖ്യത്തിന് രാജ്യത്തെ മുന്നോട്ട് നയിക്കാനാവില്ലെന്നും അധികാരത്തിനായി അഴിമതിക്കാരുടെ കൂട്ടുകെട്ടാണ് മഹാ സഖ്യമെന്നും അമിത് ഷാ ആരോപിച്ചു. കേരളത്തിൽ ബിജെപിക് അവസരം തന്നാൽ മികച്ച സംസ്ഥാനമാക്കാമെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ […]