Latest News

എറണാകുളം 6 നില കെട്ടിടത്തിൽ നിയന്ത്രണാതീതമായി വൻ തീപിടിത്തം

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ചെരുപ്പ് ഗോഡൗണിൽ തീപിടിത്തം . ഫയർ ഫോഴ്‌സ് എത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നു . 5 നിലകളുള്ള ഗോഡൗണിനാണ് തീപിടിച്ചത് . തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള ഫയർ ഫോഴ്‌സ് ശ്രമം ഊര്‍ജ്ജിതമാണ്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് ഇവിടേക്ക് എത്തിയിട്ടുണ്ട്. ഇതുവരെയും തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യത ഏറെയെന്നാണ് നിരീക്ഷണം. കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്നാണ് അഗ്നിബാധയുണ്ടായതെന്നാണ് സൂചന. റബ്ബര്‍ ഉല്‍പന്നങ്ങളാണ് തീ പിടിച്ച […]

Latest News

സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകൾ പൊളിച്ചുമാറ്റി! റോഡരികിൽ സമരം തുടർന്ന് ശ്രീജിത്ത്…

സെക്രട്ടേറിയറ്റിന് മുന്നിലെ പത്തോളം വരുന്ന സമരപ്പന്തലുകൾ നഗരസഭയുടെ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി. തിങ്കളാഴ്ച അർധരാത്രി 11.30-ന് തുടങ്ങിയ പൊളിച്ചുനീക്കൽ ഒരു മണിക്കൂറോളം നീണ്ടു. സമരപ്പന്തലിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചവരെ ബലം പ്രയോഗിച്ച് മാറ്റി. സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷത്തോളമായി സമരം ചെയ്യുന്ന പാറശ്ശാല സ്വദേശി ശ്രീജിത്ത് പന്തൽ പൊളിച്ചിട്ടും റോഡരികിൽ സമരം തുടരുകയാണ്. ഇയാൾക്ക് പിന്തുണയുമായി എത്തിയവരെയും പോലീസ് നീക്കം ചെയ്തു. ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിലാണ് പന്തലുകൾ പൊളിക്കുന്നതെന്ന് അധികൃതർ […]

Entertainments Latest News

സിനിമാതാരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്!

സിനിമതാരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാറിൽ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. മൂന്നാർ–മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസി ഉദ്യാനത്തിന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരുക്കേറ്റ ജയശ്രീ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലതാരമായി സിനിമയിൽ എത്തിയ ജയശ്രീ ശിവദാസ് ആക്‌ഷൻ ഹീറോ ബിജു ഉൾപ്പെടെ ഇരുപതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ച വ്യക്തിയാണ്. 1948 കാലം പറഞ്ഞത്, നിത്യഹരിത […]

Latest News

മോഹൻലാൽ പോയതോടെ വീണ്ടും കുമ്മനം വന്നു…

വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനില്ലെന്ന് മോഹൻലാൽ തറപ്പിച്ചു പറഞ്ഞതോടെ വീണ്ടും കുമ്മനത്തെ മത്സരിപ്പിക്കാൻ ബിജെപി ശ്രമം തുടങ്ങി. ലോക സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം ഉറപ്പാണെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ നിലപാട്. സംസ്ഥാനത്തെ ബിജെപിയുടെ ലോകസഭാ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ദേശീയ ജനറല്‍ സെക്രട്ടറി വി.രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. കേരളത്തില്‍ ബിജെപി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനത്തെ മത്സരിപ്പിക്കണം എന്ന ജില്ലാ ഘടകത്തിന്റെ ആവശ്യം […]

Latest News

കേബില്‍ ടിവി സംഘടനകള്‍ ഇന്ന് ചാനലുക‍ള്‍ ഓഫാക്കി കരിദിനം ആചരിക്കുന്നു

പേ ചാനലുകളുടെ മാക്സിമം നിരക്ക്, 10 രൂപയായി നിജപ്പെടുത്തുക, കേബില്‍ ടിവി ബേസിക് നിരക്ക്ക 150 ചാനലുകള്‍ക്ക് 200 രൂപയായി നിശ്ചയിക്കുക, 45-55 LCO-MSO അനുപാതം 70 30 ശതമായമായി പുനര്‍ നിശ്ചയിക്കുക, പേ ചാനല്‍ നിരക്കിന്‍റെ 50% MSO-LCO വിഹിതമായി നല്‍കുക, വെെദ്യുത പോസ്റ്റ് വാടകയില്‍ ഇളവും വാര്‍ഷിക വര്‍ധനവും ഒ‍ഴിവാക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട്, ഇന്ത്യയിലെ കേബില്‍ ടിവി സംഘടനകള്‍, ഇന്ന് ( ജനു.24ന് ) ചാനലുക‍ള്‍ ഓഫാക്കി,കരിദിനം ആചരിക്കുന്നു. സ്വയം […]

Latest News Sports

വീണ്ടും ഫിനിഷറായി ധോണി; ഓസീസ് മണ്ണില്‍ കത്തിപ്പടര്‍ന്ന് മഹി

ഇന്ത്യ ഓസീസ് രണ്ടാം ഏകദിന മത്സരത്തില്‍ ഫിനിഷറായി എം എസ് ധോണി. ഒരിടവേളയ്ക്ക് ശേഷമാണ് ധോണി വീണ്ടും ഫിനിഷറായി മാറുന്നത്. 54 പന്തില്‍ നിന്ന് 55 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. അവസാന ഓവര്‍ വരെ ആവേശം നിലനിന്ന മത്സരത്തില്‍ സിക്‌സര്‍ അടിച്ചാണ് ധോണി ഇന്ത്യന്‍ സ്‌കോര്‍ ഓസീസ് നേടിയ 298 ല്‍ എത്തിച്ചത്. തൊട്ടുപിന്നാലെ സിംഗിളും നേടി ഇന്ത്യന്‍ വിജയം ധോണി ഉറപ്പാക്കി. പ്രായം വെറും അക്കമാണെന്ന് തോന്നുന്ന വിധത്തിലായിരുന്നു ധോണിയുടെ പ്രകടനം. ഈ വര്‍ഷത്തെ ആദ്യ […]

Latest News

പഞ്ചാബില്‍ നിന്ന് ആലപ്പുഴയിലേക്ക് ട്രെയിന്‍ ഇഴഞ്ഞെത്താന്‍ എടുത്തത് പതിനൊന്ന് മാസം; പാഴാക്കിയത് 60 ടണ്‍ ഗോതമ്പ്

ആലപ്പുഴ: ഗുഡ്‌സ് ട്രെയിന്‍ പഞ്ചാബില്‍ നിന്നും കേരളത്തിലേക്ക് എത്താന്‍ എടുത്തത് പതിനൊന്ന് മാസം. 3000 ത്തോളം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഇത്രയും സമയം പാഴാക്കിയ റെയില്‍വെയുടെ മെല്ലെപ്പോക്ക് നഷ്ടപ്പെടുത്തിയത് കേരളത്തിന്റെ 60 ടണ്‍ ഗോതമ്പ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച 60 ടണ്‍ ഗോതമ്പുമായി 2018 ഫെബ്രുവരിയിലാണ് ഗുഡ്‌സ് ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടത്. ലോകത്തിലെ നാലാമത്തെ റെയില്‍വെ ശൃംഖലയാണ് ഇന്ത്യയുടേത്. പഞ്ചാബില്‍ നിന്ന് പല വഴി കറങ്ങി ഗോതമ്പും കൊണ്ട് റെയില്‍വെ ലക്ഷ്യസ്ഥാനമായ ആലപ്പുഴയിലെത്തിയപ്പോള്‍ കടന്ന് പോയത് 11 […]

Latest News

ട്രെയിനിലെ പുതപ്പ് മോഷണം;യാത്രയുടെ അവസാന 30 മിനിട്ടില്‍ ഇനി പുതപ്പില്ല; ടോയ്‌ലറ്റിലെ പാത്രം വരെ മോഷണം പോകുന്നതായി പരാതി

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്ര സുഖകരമാക്കുവാന്‍ പല തരത്തിലുള്ള നടപടികളും റെയില്‍വെ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ചില യാത്രക്കാരില്‍ നിന്നുണ്ടാകുന്ന ഇത്തരം സമീപനം റെയില്‍വെയെ വലക്കുകയാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നല്‍കുന്ന പുതപ്പ് യാത്രയുടെ അവസാന 30 മിനിട്ടിനു മുമ്പായി തിരികെ വാങ്ങിവെക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് . ട്രെയിനില്‍ നിന്ന് പുതപ്പുകള്‍, തലയിണകള്‍, തലയിണ കവറുകള്‍, സീലിങ് ഫാന്‍, തുടങ്ങി ടോയ്‌ലറ്റില്‍ ഉപയോഗത്തിനുവെച്ച പാത്രം വരെ മോഷ്ടിക്കപ്പെട്ടതായി റെയില്‍വെ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റെയില്‍വെ പുറത്തു വിട്ട കണക്കനുസരിച്ച് 2017ല്‍ 1.95 […]