Mobile/Computer/Camera Social Media Technology

ടിക്ക് ടോക്കിനു നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത സാമൂഹിക മാധ്യമ ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയില്‍ വിലക്ക് വരുന്നു. 2017ല്‍ ചൈനയില്‍ ബൈറ്റ് ഡാന്‍സ് എന്ന കമ്പനി രൂപവല്‍കരിച്ച ടിക്ക് ടോക്കിന് പ്രതിദിനം 20ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സാണ് ഉണ്ടാകുന്നത്. ഇതേത്തുടര്‍ന്നാണ് ഇത്തരം ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍നിയന്ത്രിക്കുന്നതിന് കേന്ദ്രം നിയമം നിര്‍മിക്കുന്നത്. ഈ കമ്പനികളെല്ലാം ഇന്ത്യയില്‍ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളിലൊന്ന്. ഇത്തരം സാമൂഹിക മാധ്യമ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തികണമെങ്കില്‍ ഇനി നിയമങ്ങള്‍ പാലിക്കേണ്ടിവരും. ഇത് സംബന്ധിച്ച […]

Mobile/Computer/Camera Social Media Technology

വാട്സ് ആപ്പ് ചാറ്റിംഗ് ഓട്ടോമാറ്റിക് ആയി – പുതിയ ഫീച്ചർ…

ചാറ്റിംഗിൽ ആരും പ്രതീക്ഷിക്കാത്ത പുതിയ സംവിധാനങ്ങളാണ് ഉപയോക്താക്കൾക്കായി വാട്ട്സ്‌ആപ്പ് ഒരോ ദിവസവും കൊണ്ടുവരുന്നത്. ഇപ്പോഴിതാ ചാറ്റിംഗ് ഏറെ ലളിതമാക്കി മാറ്റുന്ന പുതിയ ഫീച്ചറിനെ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്‌ആപ്പ്. ഉപയോക്താക്കൾ ഇനി സന്ദേശങ്ങൾ ടൈപ്പ് ചെയ്ത് ബുദ്ധിമുട്ടേണ്ട എന്ന പറഞ്ഞാൽ ഒരു പക്ഷേ അത്ഭുതം തോന്നിയേക്കാം. സന്ദേശങ്ങൾ പൂർണമായും ടൈപ്പ് ചെയ്യാതെ തന്നെ വാട്ട്സ്‌ആപ്പിൽ നിന്നും തിരഞ്ഞെടുക്കുന്നതിനും, കണ്ടെത്തുന്നതിനുമുള്ള പ്രത്യേക സംവിധാനമാണ് വാട്ട്സ്‌ആപ്പ് ഇക്കുറി കൊണ്ടുവന്നിരിക്കുന്നത്. സന്ദേശങ്ങൾ ഓട്ടോഫിൽ ചെയ്യുന്നതിനായി വാട്ട്സ്‌ആപ്പ് സജഷൻസ് നൽകും. ഇവയിൽനിന്നും തിരഞ്ഞെടുത്ത് ഉപയോക്താക്കൾക്ക് സന്ദേശം […]