Entertainments Movies New Releases

അഞ്ചു മികച്ച വമ്പൻ ചിത്രങ്ങളുമായി 2019 ഇൽ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് എത്തുന്നു..!

മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിൽ ഒന്നാണ് ആഷിക് ഉസ്മാന്റെ നേതൃത്വത്തിൽ ഉള്ള ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്. മികച്ച ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള  ഈ ബാനറിൽ നിന്ന് വ്യത്യസ്തമായ അഞ്ചു ചിത്രങ്ങൾ ആയിരിക്കും ഈ പുതിയ വർഷത്തിൽ മലയാളി പ്രേക്ഷകരുടെ മുന്നിൽ എത്തുക. കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ ബിലഹരി ഒരുക്കിയ അള്ളു രാമേന്ദ്രൻ ആണ് അതിൽ ആദ്യം റിലീസ് ആവുന്ന ചിത്രം.

ഈ വരുന്ന ഫെബ്രുവരി ഒന്നിന് ഈ ചിത്രം തീയേറ്ററുകളിൽ എത്തും.അതിനു ശേഷം മാർച്ച് ഒന്നിന് ആണ് കാളിദാസ് ജയറാം- മിഥുൻ മാനുവൽ തോമസ് ചിത്രമായ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് റിലീസ് ചെയ്യുക. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഈ വർഷത്തെ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രം ഒരുക്കാൻ പോകുന്നത് പ്രശസ്ത സംവിധായകൻ നാദിർഷ ആണ്. രാജേഷ് പറവൂർ, രാജേഷ് പാണാവള്ളി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *