Entertainments Movies

വ്യാസൻ കെ പിയുടെ രണ്ടാമത്തെ ചിത്രം വരുന്നു !! നായകൻ മറ്റാരുമല്ല ജനപ്രിയ നായകൻ ദിലീപ് തന്നെ

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തു അരങ്ങേറിയ സംവിധായകനാണ് വ്യാസൻ കെ പി. ഏറെ നിരൂപക പ്രശംസ നേടിയെടുത്ത ഈ ചിത്രത്തിന് ശേഷം വ്യാസൻ കെ പി ഇപ്പോഴിതാ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. ജനപ്രിയ നായകൻ ദിലീപ് ആണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യാൻ പോകുന്നത്. ദിലീപിനൊപ്പം തുല്യ പ്രാധാന്യമുള്ള ഒരു വേഷം സിദ്ദിക്കും ഈ ചിത്രത്തിൽ അവതരിപ്പിക്കും. വ്യാസൻ കെ പി തന്നെ രചനയും നിർവഹിക്കുന്ന ഈ ചിത്രം വരുന്ന മാർച്ച് മാസത്തിൽ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വരും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രീകരണം ആരംഭിക്കും.

ഒരു റിയൽ ലൈഫ് സ്റ്റോറിയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ അണിയറയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു മലയാള സിനിമയിൽ ഇതുവരെ പറയാത്ത ഒരു പ്രമേയം ആണ് ഈ ചിത്രത്തിന്റേത് എന്നാണ് അറിയാൻ സാധിക്കുന്നത്. ദിലീപ്, സിദ്ദിഖ് എന്നിവരുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുന്ന കഥാപാത്രങ്ങൾ ആണ് ഈ ചിത്രത്തിൽ അവർക്കായി കരുതി വെച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രശസ്ത രചയിതാവും നിർമ്മാതാവും കൂടിയായ വ്യാസൻ കെ പി യുടെ ആദ്യ ചിത്രം ഏറെ അംഗീകാരങ്ങൾ നേടിയെടുത്തിരുന്നു. ഇപ്പോൾ പ്രൊഫസ്സർ ഡിങ്കൻ ചെയ്തു കൊണ്ടിരിക്കുന്ന ദിലീപിന്റെ അടുത്ത റിലീസ് കോടതി സമക്ഷം ബാലൻ വക്കീൽ ആണ്. പറക്കും പപ്പൻ, പിക്ക് പോക്കറ്റ്  തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ദിലീപിനെ കാത്തിരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *