Entertainments

ജഗതി ശ്രീകുമാറിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് മകൾ പാർവതി!

ജഗതി ശ്രീകുമാറിന്റെ പേരിൽ തുടങ്ങിയിരിക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കി മകൾ പാർവതി. ജഗതിക്ക് നിലവിൽ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജ അക്കൗണ്ട് ആണെന്നും പാർവതി വ്യക്തമാക്കി. ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ ശ്രമിക്കണമെന്നും പാർവതി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

പാർവതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

എല്ലാവർക്കും നമസ്കാരം.

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കൽ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോൾ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകൾ ഫേസ്ബുക്കിൽ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാർത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാർത്തകളും വ്യാജമാണ്. പപ്പക്ക് നിലവിൽ ഫേസ്ബുക്കിൽ ഒഫീഷ്യൽ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …
Thank you…

Leave a Reply

Your email address will not be published. Required fields are marked *