Entertainments Latest News

മികച്ച നടൻ ജയസൂര്യയും സൗബിനും, മികച്ച നടി നിമിഷ സജയൻ, ജോജു ജോർജ് മികച്ച സ്വഭാവ നടൻ

കേരള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യക്കും സൗബിന്‍ ഷാഹിറിനും. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലൂടെ ജയസൂര്യയും സുഡാനി ഫ്രം നൈജീരിയയിലൂടെ സൗബിനും പുരസ്കാരം സ്വന്തമാക്കി.

ഈടയിലൂടെ നിമിഷ സജയന്‍ മികച്ച നടിയുമായി. സ്വഭാവ നടനുള്ള പുരസ്കാരം ജോസഫിലെ അനുപമ പ്രകടനത്തിലൂടെ ജോജു നേടി. സ്വഭാവ നടി സാവിത്രി ശ്രീധരനാണ്. മികച്ച സംവിധായകന്‍ ശ്യാമപ്രസാദ്, മികച്ച തിരക്കഥ സക്കറിയ, പശ്ചാത്തല സംഗീതം ബിജിബാല്‍, പിന്നണി ഗായകന്‍ വിജയ് യേശുദാസ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിറും ക്യാപ്ടന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ  ജയസൂര്യയും മികച്ച നടനായി. സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ചതിനാണ് സൗബിന്‍ ഷാഹിറിന് പുരസ്കാരം.  ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി.  മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി. 

ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു  ജോര്‍ജ് മികച്ച സ്വഭാവ നടനായി. സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു.  വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി. 

Leave a Reply

Your email address will not be published. Required fields are marked *