Entertainments Gossips

മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് ദുൽഖർ എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാനാണ് മമ്മൂക്ക ആഗ്രഹിക്കുന്നത്!

എല്ലാവരുടെയും കുഞ്ഞിക്ക അല്ലെങ്കിൽ ഡിക്യൂ ‘സെക്കന്റ് ഷോ’ എന്ന ചെറിയ ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് അരങ്ങേറിയത്. സെക്കന്റ് ഷോ ഒരു വിജയമായി മാറിയപ്പോള്‍ ദുല്‍ക്കറിനെത്തേടി നിര്‍മ്മാതാക്കളും സംവിധായകരുമെത്തി. പതിയെപ്പതിയെ ദുല്‍ക്കര്‍ യുവസൂപ്പര്‍താരമായി മാറി. എന്നാല്‍ മകന്റെ ഈ വിജയത്തിന് പിന്നില്‍ പിതാവായ മമ്മൂട്ടിയുടെ ഒരു സഹായവും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു.

തന്റെ സഹായമില്ലാതെ മകന്‍ മലയാളസിനിമയില്‍ വളരട്ടെ എന്ന നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. ദുൽഖറിന്റെ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഇതുവരെ പ്രൊമോഷൻ പോലും ചെയ്തിട്ടില്ല. മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് ദുല്‍ക്കര്‍ എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാനാണ് മമ്മൂട്ടി ആഗ്രഹിക്കുന്നത്. ദുല്‍ക്കര്‍ എന്ന നടനെ മനസുകൊണ്ട് അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോഴും പരസ്യമായ ഒരു സഹായം തന്നെക്കൊണ്ട് ദുല്‍ക്കറിന് ആവശ്യമില്ല എന്ന് മമ്മൂട്ടിയും വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *