Entertainments Movies New Releases

പേരൻപിന് മമ്മൂക്ക ആരാധകർ തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുന്നത് അർധരാത്രിയിൽ

ചലച്ചിത്ര മേളകളിൽ നിറകൈയടികളോടെ ആരാധകർ സ്വീകരിച്ച മമ്മൂട്ടി ചിത്രം പേരൻപ് പ്രേക്ഷകരിലേക്ക്. ഫെബ്രുവരി ഒന്നിന് വേൾഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന് തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുകയാണ് മമ്മൂക്ക ആരാധകർ. ടീ ഒപിയു(ഓൺലൈൻ പ്രൊമോഷൻ യൂണിറ്റ്)വിൻ്റെ നേതൃത്വത്തിലാണ് ഫാൻസ് ഷോ ഒരുക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ഫെബ്രുവരി ഒന്നിന് അർധരാത്രി 12 മണിക്കാണ് ആദ്യ ഷോ നടത്തി ചരിത്രം കുറിക്കുന്നത്.

മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ വേണ്ടിയുള്ള പ്രസ്തുത പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിക്ക് നൽകിയാണ് തുടക്കം കുറിക്കുന്നത്.

ഫാൻസ്‌ ഷോയിൽ നിന്നും ഉണ്ടാവുന്ന മുഴുവൻ തുകയും ചിത്രത്തിലെ നായിക സാധന കൈകാര്യം ചെയ്ത കഥാപാത്രം പോലെ, റിയൽ ലൈഫിൽ ദുരിതം അനുഭവിക്കുന്ന ഒരു പാവപ്പെട്ട കുട്ടിക്ക് നൽകാൻ ആണ് ടീം ഒപിയു ൻ്റെ തീരുമാനം… മഹാരാഷ്ട്രയിലെ ദുലെ ജില്ലയിലെ നേർ എന്ന സ്ഥലത്തെ കൃഷി പണിക്കാരായ ധൻ രാജിന്റെയും ഗയയുടെയും വർഷങ്ങളായി ഓട്ടിസം ബാധിച്ചു കിടപ്പിലായിട്ടുള്ള ഏക മകൾ എട്ടു വയസുകാരി സബിത ധൻരാജിനു വേണ്ടി ആയിരിക്കും ഇതിൽ നിന്നും കിട്ടുന്ന മുഴുവൻ തുകയും വിനിയോഗിക്കുന്നതെന്ന് ടീം ഒപിയു അറിയിച്ചു.

Online Promotion Unit FB’s Post


മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന അഭിനയം തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത. തങ്കമീൻകൾ, തരമണി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത റാമാണ് പേരൻപ് ഒരുക്കിയിരിക്കുന്നത്.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരികാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥകളും അവളുടെ പിതാവിന്‍റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

അമുദൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. മമ്മൂട്ടിയുടെ മകളായി വേഷമിടുന്നത് സാധനയാണ്. അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *