Entertainments Movies

ലോകറെക്കോർഡിന് ഒരുങ്ങി പേരന്‍പ് ! IMDB റേറ്റിങ് 9. 8/10 !! ഇന്ത്യൻ സിനിമയുടെ അഭിമാനം

ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ വിഭാഗം ആയ ഐ എം ഡി ബിയുടെ പുതിയ ലിസ്റ്റ് ഏതൊരു മലയാളി, തമിഴ് സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐ എം ഡി ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റാമിന്റെ പേരന്‍പ്.ഒരു ക്ലാസ് സിനിമയ്ക്ക് ഇത്രയും വരവേല്‍പ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്.9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് റിഡമ്ബ്ഷന്‍ (9.3/10) എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ആണ് പേരന്‍പ് തകര്‍ത്തിരിക്കുന്നത്.

Peranbu IMDb Rate: https://www.imdb.com/title/tt7738784/

പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴിൽ തിരിച്ചെത്തുന്ന മമ്മൂട്ടിക്ക് വമ്പൻ വരവേൽപാണ്‌ തമിഴകത്തുനിന്നും ലഭിക്കുന്നത്. മറ്റൊരു അന്യഭാഷ നടനും ലഭിക്കാത്ത വരവേൽപ് നൽകാനൊരുങ്ങി ആരാധകർ സജീവമായി രംഗത്തുണ്ട്.ഒരു മാസ്സ് സിനിമ അല്ലാതിരുന്നിട്ടും പേരൻപിനായി തമിഴ്നാട് ഫാൻസ്‌ പ്രവർത്തകർ ഇത്രയും സജീവമായി രംഗത്ത് വന്നത് തമിഴ് സിനിമാലോകം ഏറെ കൗതുകത്തോടെയാണ് കാണുന്നത്.

മമ്മൂട്ടിയിലെ അഭിനേതാവിനെ വെല്ലുവിളിക്കാൻ കെൽപ്പുള്ള സിനിമകളോ കഥാപാത്രങ്ങളോ സമീപ കാലത്തൊന്നും തന്നെ ഉണ്ടായിട്ടില്ല. എന്നാൽ പേരൻപിലൂടെ ആ മികച്ച നടനിലെ അനന്ത സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞു. തനിയാവർത്തനം, അമരം എന്നീ ചിത്രങ്ങളിൽ കണ്ട മമ്മൂട്ടിയെ ഒരിക്കൽ കൂടി കാണാനുള്ള അവസരമാണ് പേരൻപിലൂടെ റാം ഒരുക്കി വച്ചിരിക്കുന്നത്. പെൺകുട്ടിയുടെ ദൈനംദിന കാര്യങ്ങൾ നോക്കുന്ന ഒരു പിതാവിന്റെ പരിമിതികൾ സൃഷ്ടിച്ച ദൈന്യത അതിഗംഭീരമായാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതിയുടെ വിവിധഭാവങ്ങളിലൂടെ സിനിമയെ കൊണ്ടുപോകുന്നതിൽ സംവിധായകനൊപ്പം വലിയ പങ്കുവഹിച്ചിരിക്കുന്നത് തേനി ഈശ്വർ എന്ന ഛായാഗ്രാഹകനാണ്. അധ്യായങ്ങൾ മാറുന്നതിനനുസരിച്ച് കഥ പറയുന്ന പശ്ചാത്തലവും ഭൂപ്രകൃതിയുമെല്ലാം മാറുമ്പോൾ സിനിമയുടെ താളത്തിന് കോട്ടം വരാതെ കൈകാര്യം ചെയ്യുന്നതിൽ തേനി ഈശ്വർ വിജയിച്ചു. കഥയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്ന സംഗീതമൊരുക്കിയ യുവൻ ശങ്കർ രാജയുടെ സംഭാവനയും സ്തുത്യർഹമാണ്. വീട്ടുജോലിക്കാരി വിജയലക്ഷ്മിയുടെ വേഷം കൈകാര്യം ചെയ്ത അജ്ഞലി, ട്രാൻസ്ജെൻഡർ ലൈംഗിക തൊഴിലാളിയായി വേഷമിട്ട അഞ്ജലി അമീർ എന്നിവരുടെും പ്രകടനം എടുത്തു പറയാതെ തരമില്ല.

Leave a Reply

Your email address will not be published. Required fields are marked *