Entertainments Movies New Releases

യാത്രയിലെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി തെലുങ്ക് സിനിമാലോകം!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്.

ഒരുപക്ഷേ, വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊണ്ടുളള ഒരു തന്ത്രമായി ഈ സിനിമയെ വിലയിരുത്താമെങ്കിലും കർഷകസമരങ്ങളും തൊഴിലില്ലായ്മയുമെല്ലാം വലിയ പ്രശ്നങ്ങളായി നിലനിൽക്കുന്ന സമകാലീന രാഷ്ട്രീയത്തിലും, പ്രസക്തമായ, രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കും ഒരുപോലെ ചൂണ്ടുപലകയായി വർത്തിക്കുന്ന ചിത്രമാണ് ‘യാത്ര’.

ആദ്യ ഷോ മുതൽ തന്നെ മികച്ച റിപ്പോർട്ടുകളാണ് ചിത്രത്തെ തേടി എത്തുന്നത്.വൈ .എസ്.ആറിന്റെ ജീവിതകഥ ഇതിലും മനോഹരമായി തിരശ്ശീലയിൽ ആവിഷ്ക്കരിക്കാൻ സാധിക്കില്ല എന്ന് തെലുങ്ക് ജനത ഒരേ സ്വരത്തിൽ പറയുന്നു. റിവ്യൂ പണ്ഡിതന്മാരും സാധാരണ സിനിമാ പ്രേക്ഷകരും ചിത്രത്തെ ഒരേപോലെയാണ് സ്വീകരിച്ചിരിക്കുന്നത്‌എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വൈ.എസ്.ആറായി മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് സിനിമാ ആസ്വാദകർ.യാത്രയിൽ മമ്മൂട്ടി അല്ലാതെ വേറെയാരെയും സങ്കൽപ്പിക്കാൻ ആകില്ല എന്നും അവർ അടിവരയിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *