Entertainments Movies New Releases

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ടൊവിനോ!

ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ടൊവിനോ. ആദ്യം കണ്ടവർ ഒന്ന് അമ്പരന്നു. ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്ന വേദിയിലേക്ക് ആകാംക്ഷാഭരിതനായി ഇരിക്കുന്ന ടൊവിനോയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. താരത്തിന് ഏതെങ്കിലും പ്രത്യേക ക്ഷണം ലഭിച്ച് അവിടെ എത്തിയതാണോ എന്നായിരുന്നു ഏവരുടെയും സംശയം.

സംഭവം സിനിമാ പോസ്റ്റർ ആണ്. സലിം അഹമ്മദിന്റെ ആന്‍ഡ് ദ് ഓസ്കർ ഗോസ് ടു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ആയിരുന്നു സംഗതി. ഓസ്‌കര്‍ പ്രഖ്യാപനം നടന്ന അതേ ദിവസം തന്നെ പോസ്റ്റർ ഇന്റർനെറ്റിലൂടെ റിലീസ് ചെയ്യുകയായിരുന്നു.2019ലെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച താരങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നു. കഴിഞ്ഞ ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വിട്ടിരുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക. ചിത്രത്തില്‍ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍ പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ടാണ് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *