Jobs

ബിരുദധാരികൾക്ക് അവസരം

53 എൻജിനീയറിങ് അസിസ്റ്റന്റ്

നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന് കീഴിലുള്ള ന്യൂഡൽഹിയിലെ രാമഗുണ്ടം ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രൂപ്പ് സി നോൺ എക്സിക്യൂട്ടീവ് (വർക്കർ) വിഭാഗങ്ങളിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് II (പ്രൊഡക്ഷൻ) (W-3) ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 53 ഒഴിവുകളുണ്ട്. ഫെബ്രുവരി 15 മുതൽ ഒാൺലൈനായി അപേക്ഷിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 14.

പരസ്യനമ്പർ: 01(RFCL)/2019

യോഗ്യത: ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര റഗുലർ ഡിപ്ലോമ.

പ്രായപരിധി: 18-30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 9000-16400 രൂപ.

അപേക്ഷാഫീസ്: 200 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്:www.nationalfertilizers.com

52 അക്കൗണ്ട്സ് അസിസ്റ്റന്റ്

ഉത്തർപ്രദേശിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് അക്കൗണ്ട്സ് അസിസ്റ്റന്റ്(w3 ലെവൽ) ഒഴിവുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. 52 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 28.

പരസ്യനമ്പർ: 01/2019

യോഗ്യത: മൊത്തം 50% മാർക്കോടെ ബികോം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ എന്നിവർക്ക് 45% മാർക്ക് മതി.

പ്രായപരിധി: 18-30 വയസ്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.

ശമ്പളം: 9000-16400 രൂപ.

അപേക്ഷാഫീസ്: 200 രൂപ.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസില്ല.

വിശദവിവരങ്ങൾക്ക്: www.nationalfertilizers.com

Leave a Reply

Your email address will not be published. Required fields are marked *