Latest News

തിരിച്ചടിച്ച് ഇന്ത്യ; പാക് ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നലാക്രമണം!

പുല്‍വാമയ്ക്ക് മറുപടിയായി പാക് അധീനകശ്മീരിെല ഭീകരതാവളം ആക്രമിച്ച് ഇന്ത്യ. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്നശാണ് റിപ്പോർട്ട്. ആക്രമണം നൂറുശതമാനം വിജയമെന്ന് വ്യോമസേനാവൃത്തങ്ങള്‍ അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും, പാക്കിസ്ഥാൻ സൂക്ഷിക്കാനും വ്യോമസേന മുന്നറിയിപ്പ് നല്‍കി.

ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്നാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ആക്രമിച്ചത് ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളമെന്ന് തന്നെയാണ് സൂചന. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമെന്നും റിപ്പോര്‍ട്ട്.

താവളങ്ങള്‍ പൂര്‍ണമായി തകര്‍ത്തെന്ന് വ്യോമസേന വ്യക്തമാക്കി. 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ബാലാകോട്ടിലെ ജയ്ഷെ മുഹമ്മദ് താവളവും ആക്രമിച്ചതില്‍ ഉണ്ടെന്നാണ് സൂചന. ആയിരം കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *