Entertainments Movies

മമ്മൂക്ക – ഹനീഫ് ഒന്നിക്കുന്ന അമീറിന്റെ ഷൂട്ടിങ്ങ് വൈകിയേക്കും!

മമ്മൂട്ടിയെ നായകനാക്കി വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമീർ. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഹനീഫ് അദേനി ആണ്. ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങക്ക് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രംകൂടിയാണ് അമീർ. 25 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം ദുബായിലാകും പൂർണമായി ചിത്രീകരിക്കുക.അമീര്‍ ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളില്‍ വന്നിരുന്നത്. അബ്രഹാമിന്റെ സന്തതികളിലെ പോലെ തിരക്കഥാകൃത്തിന്റെ റോളിലായിരിക്കും ഹനീഫ് അദേനി ചിത്രത്തിലുണ്ടാകുക. വിനോദ് വിജയനായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. […]

Entertainments Gossips

മമ്മൂട്ടിയേക്കാള്‍ വലിയ നടനാണ് ദുൽഖർ എന്ന് മറ്റുള്ളവര്‍ പറഞ്ഞു കേള്‍ക്കാനാണ് മമ്മൂക്ക ആഗ്രഹിക്കുന്നത്!

എല്ലാവരുടെയും കുഞ്ഞിക്ക അല്ലെങ്കിൽ ഡിക്യൂ ‘സെക്കന്റ് ഷോ’ എന്ന ചെറിയ ചിത്രത്തിലൂടെയാണ് മലയാള സിനിമാലോകത്തേക്ക് അരങ്ങേറിയത്. സെക്കന്റ് ഷോ ഒരു വിജയമായി മാറിയപ്പോള്‍ ദുല്‍ക്കറിനെത്തേടി നിര്‍മ്മാതാക്കളും സംവിധായകരുമെത്തി. പതിയെപ്പതിയെ ദുല്‍ക്കര്‍ യുവസൂപ്പര്‍താരമായി മാറി. എന്നാല്‍ മകന്റെ ഈ വിജയത്തിന് പിന്നില്‍ പിതാവായ മമ്മൂട്ടിയുടെ ഒരു സഹായവും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമായിരുന്നു. തന്റെ സഹായമില്ലാതെ മകന്‍ മലയാളസിനിമയില്‍ വളരട്ടെ എന്ന നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. ദുൽഖറിന്റെ ചിത്രത്തിന് വേണ്ടി മമ്മൂട്ടി ഇതുവരെ പ്രൊമോഷൻ പോലും ചെയ്തിട്ടില്ല. മമ്മൂട്ടിയേക്കാള്‍ വലിയ […]

Entertainments Movies New Releases

യാത്രയിലെ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തി തെലുങ്ക് സിനിമാലോകം!

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, മമ്മൂട്ടി നായകനാകുന്ന തെലുങ്ക് ചിത്രം ‘യാത്ര’ ഇന്നലെ തിയറ്ററുകളിൽ എത്തി.മാഹി വി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വൈഎസ്‌ആര്‍. വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്‍റെ എഡിറ്റിംഗ്. ഒരുപക്ഷേ, വരാൻപോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് […]

Entertainments New Releases Review

വൈഎസ്ആറായി തിളങ്ങി മമ്മൂക്ക! യാത്ര മൂവി റിവ്യൂ

മലയാളികളുടെ അഭിമാനതാരമായ, ഇന്ത്യ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ മമ്മൂട്ടിയുടെ ‘പേരൻപ്’ നിരൂപകപ്രശംസയോടെ, നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരവേ, അദ്ദേഹത്തിന്റെ മറ്റൊരു അന്യഭാഷാചിത്രം കൂടി ഒരാഴ്ചക്കിടയിൽ റിലീസ് ചെയ്തിരിക്കുകയാണ്, ‘യാത്ര’! ദിനംപ്രതിയെന്നോണം ജീവിതം വെല്ലുവിളിയാവുന്ന ഒരു സാധാരണക്കാരനായ അച്ഛന്റെ കഥയാണ് ‘പേരൻപ്’ പറഞ്ഞതെങ്കിൽ, ‘യാത്ര’ പറയുന്നത് വെല്ലുവിളികളെ അതിജീവിക്കാൻ ആയിരങ്ങളെ പഠിപ്പിക്കുന്ന നേതാവിന്റെ കഥയാണ്.ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും സമുന്നതനായ നേതാവായ വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ജീവിതം അഭ്രപാളിയിൽ തെളിയുകയാണ് ‘യാത്ര’യിലൂടെ. മഹി. വി.രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ […]

Entertainments Gossips

നടനായതിനാലാണ് ആരോഗ്യവും സൗന്ദര്യവും ശ്രദ്ധിക്കുന്നത്;  വക്കീലാണെങ്കില്‍ ഡൈ പോലും ചെയ്യില്ലായിരുന്നു: മമ്മൂട്ടി (വീഡിയോ)

റാം സംവിധാനം ചെയ്ത പേരന്‍പ് മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായ മമ്മൂട്ടിയെയും സാധനയെയും വാനോളം പുകഴ്ത്തുകയാണ് ആരാധകര്‍. ഇപ്പോഴിതാ, സിനിമയെക്കുറിച്ചും തന്റെ ജീവിത ശൈലിയെക്കുറിച്ചും ഒരു തമിഴ് ചാനലില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി. സാധാരണ മനുഷ്യനെപ്പോലെ എനിക്കും ദേഷ്യം വരാറുണ്ടെന്ന് മമ്മൂട്ടി പറഞ്ഞു.ഒരുതവണ ഫോട്ടോയെടുക്കാന്‍ വന്ന പയ്യനെ ഓടിച്ച് വിട്ടതും പിന്നീട് കുറ്റബോധം തോന്നിയതും മമ്മൂട്ടി പങ്കുവെച്ചു. മമ്മൂട്ടിയുടെ വാക്കുകള്‍: ഷൂട്ട് നടക്കുന്നതിനിടയ്ക്ക് ഒരു പയ്യന്‍ എന്നോടൊപ്പം ഫോട്ടോയെടുക്കണമെന്ന് പിന്നാലെ നടന്നിരുന്നു. അവനെ ‘പുറത്ത് പോടോ […]

Entertainments Movies

ലോകറെക്കോർഡിന് ഒരുങ്ങി പേരന്‍പ് ! IMDB റേറ്റിങ് 9. 8/10 !! ഇന്ത്യൻ സിനിമയുടെ അഭിമാനം

ആഗോള ചലച്ചിത്ര വെബ്‌സൈറ്റ്‌ വിഭാഗം ആയ ഐ എം ഡി ബിയുടെ പുതിയ ലിസ്റ്റ് ഏതൊരു മലയാളി, തമിഴ് സിനിമ ആസ്വാദകനേയും അഭിമാനം കൊള്ളിക്കുന്നതാണ്. ലോക സിനിമാ ചരിത്രത്തില്‍ ഇതാദ്യമായി ഒരു തമിഴ് ചിത്രം ഐ എം ഡി ബിയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റാമിന്റെ പേരന്‍പ്.ഒരു ക്ലാസ് സിനിമയ്ക്ക് ഇത്രയും വരവേല്‍പ്പും സ്വീകാര്യതയും ലഭിക്കുന്നത് ഇതാദ്യമായിട്ടാണ്.9.8/10 റേറ്റിംഗ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. ദ ഗോഡ്ഫാദര്‍ (9.2/10), ദി ഷോശാന്ക് […]

Entertainments Gossips Movies

പേരൻപിനു ശേഷം മമ്മൂട്ടി-റാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു

മമ്മൂട്ടി എന്ന ഇന്ത്യന്‍ സിനിമയിലെ മികച്ച അഭിനേതാവിനെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമാലോകം സ്‌ക്രീനില്‍ കാണും. പേരന്‍പ് എന്ന തമിഴ് ചിത്രത്തെ മമ്മൂട്ടി ആരാധകരും സിനിമാസ്വാദകരും വരവേല്‍ക്കുന്നതിങ്ങനെയാണ്. ദേശീയ പുരസ്‌കാര ജേതാവായ റാം സംവിധാനം ചെയ്ത ചിത്രത്തിലൂടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം താരം തമിഴിലെത്തുമ്പോള്‍ വലിയ സ്വീകരണം ലഭിക്കുന്നതും അതിനായി കാത്തിരിക്കുന്നതും മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള താരത്തിന്റെ മികച്ച പ്രകടനം കൊതിച്ചുകൊണ്ടാണ്. പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ ടീസറുകളും ട്രെയിലറുമെല്ലാം. ഫെബ്രുവരി ഒന്നിന് ചിത്രം ലോകവ്യാപകമായി റിലീസ് […]

Entertainments Movies

മധുരരാജയിലെ ഐറ്റം സോംഗിനായി സണ്ണി ലിയോൺ കൊച്ചിയിൽ

മലയാളത്തിൽ തന്റെ ആദ്യത്തെ സിനിമയുടെ ഷൂട്ടിങിന് വേണ്ടി സണ്ണി ലിയോൺ കൊച്ചിയിലെത്തി. മമ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന ‘മധുരരാജ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ആണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയിരിക്കുന്നത്. ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് ഉണ്ട്. കൊച്ചി നഗരത്തിൽ തമ്മനത്തുളള സ്വകാര്യ ഗോഡൗണിലാണ് ഷൂട്ടിങ് നടക്കുന്നത്. ചിത്രത്തിൽ ഐറ്റം നമ്പറാണ് സണ്ണി ലിയോൺ അവതരിപ്പിക്കുന്നത്. രണ്ട് ദിവസത്തെ ഷൂട്ടിങ് ഉണ്ടാകുമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്ന് ലഭിച്ച സൂചന. ഇന്ന് മുംബൈയിൽ നിന്നുളള വിമാനത്തിലാണ് സണ്ണി ലിയോൺ കൊച്ചിയിലെത്തിയത്. വിമാനത്തിൽ […]

Entertainments Movies

മമ്മൂക്ക ‘ടെൻ ഇയർ ചലഞ്ച്’ സ്വീകരിച്ചാലോ! അത് തകർക്കാൻ കഴിയുമോ?

‘ടെന്‍ ഇയര്‍ ചലഞ്ച്’ ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ പുതിയ ട്രെന്‍ഡ്. പത്ത് വര്‍ഷം മുമ്പുള്ള ചിത്രവും ഇപ്പോഴുള്ള ചിത്രവും ഒരുമിച്ച് പങ്കുവെയ്ക്കുക, ഇതാണ് ചലഞ്ച്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ ടെന്‍ ഇയര്‍ ചലഞ്ച് പലരും ഏറ്റെടുത്ത് കഴിഞ്ഞു. എന്നാല്‍ ഇതിനിടെയാണ് മമ്മൂട്ടിയുടെ ടെന്‍ ഇയര്‍ ചലഞ്ചുമായി ചിലര്‍ രംഗത്തെത്തിയത്. പത്ത് വര്‍ഷം മുന്നമുള്ള മമ്മൂട്ടിയേക്കാള്‍ ചുള്ളനാണ് ഇപ്പോഴത്തെ മമ്മൂട്ടി. 67 വയസ്സുണ്ടെങ്കിലും അദ്ദേഹത്തെ കണ്ടാലോ ഒരു 40,45ന് അപ്പുറം പറയുമോ? എല്ലാവര്‍ക്കും ഒന്ന് മനസുവെച്ച് ശ്രമിച്ചാല്‍ ആര്‍ക്കായാലും ശരീരം […]

Entertainments Movies New Releases

പേരൻപിന് മമ്മൂക്ക ആരാധകർ തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുന്നത് അർധരാത്രിയിൽ

ചലച്ചിത്ര മേളകളിൽ നിറകൈയടികളോടെ ആരാധകർ സ്വീകരിച്ച മമ്മൂട്ടി ചിത്രം പേരൻപ് പ്രേക്ഷകരിലേക്ക്. ഫെബ്രുവരി ഒന്നിന് വേൾഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന് തമിഴ്നാട്ടിൽ ഫാൻസ് ഷോ ഒരുക്കുകയാണ് മമ്മൂക്ക ആരാധകർ. ടീ ഒപിയു(ഓൺലൈൻ പ്രൊമോഷൻ യൂണിറ്റ്)വിൻ്റെ നേതൃത്വത്തിലാണ് ഫാൻസ് ഷോ ഒരുക്കുന്നത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ വെച്ച് ഫെബ്രുവരി ഒന്നിന് അർധരാത്രി 12 മണിക്കാണ് ആദ്യ ഷോ നടത്തി ചരിത്രം കുറിക്കുന്നത്. മലയാളത്തിന്റെ മഹാ നടനെ വരവേൽക്കാൻ വേണ്ടിയുള്ള പ്രസ്തുത പരിപാടിയുടെ ആദ്യ ടിക്കറ്റ് പ്രകാശനം തമിഴകത്തിന്റെ മക്കൾ സെൽവൻ […]